ശ്രീനഗര്‍: നിരവധി ജവാന്മാരുടെ ജീവനെടുത്ത ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക് സന്ദീപ് കുമാറാണ് മരിച്ചത്.
പരിക്കേറ്റതിനെ തുടര്‍ന്ന് സന്ദീപ് ശ്രീനറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയാണ് സന്ദീപ്. ഇക്കഴിഞ്ഞ 12നാണ് പുല്‍വാമയില്‍ വച്ച് ഏറ്റുമുട്ടലുണ്ടായത്.