കൊല്‍ക്കത്ത: റിലയന്‍സിന്റെ പുതിയ വ്യാപാര കമ്പനിയുടെ ഭാഗമായി പശ്ചിമ ബംഗാളില്‍ 1000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ വ്യവസായി മുകേഷ് അംബാനി. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നിക്ഷേപത്തിനൊരുങ്ങുന്നത്.
പുതിയ സരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്പാദകര്‍ക്കും കൂടുതല്‍ നേട്ടമുണ്ടാകുമെന്നും 30 മില്യണ്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഈ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കൊല്‍ക്കത്തയില്‍ നടന്ന ആഗോള വ്യാപാര ഉച്ചകോടിയിലാണ് അംബാനിയുടെ ഈ പ്രഖ്യാപനം. ബംഗാളില്‍ മാത്രം അഞ്ഞൂറില്‍ കൂടുതല്‍ റീട്ടെയില്‍ ഷോപ്പുകള്‍ റിലയന്‍സിനുണ്ട്. ബംഗാളില്‍ റിലയന്‍സിന്റെ ഉള്‍പ്പെടെ ടെലികോം സേവനങ്ങളും വികസിപ്പിക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്നും അംബാനി പറഞ്ഞു.