ന്യൂഡല്‍ഹി: വിസ ആവശ്യമില്ലാതെ ഇന്ത്യന്‍ പൗരന്മാര്ക്ക് സന്ദര്‍ശിക്കാവുന്ന രണ്ട് രാജ്യങ്ങളാണ് ഭൂട്ടാനും നേപ്പാളും. ഈ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഇനി യാത്രാരേഖയായി ആധാര്‍ ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലം വ്യക്തമാക്കി. പതിനഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും അറുപത്തഞ്ച് വയസിനു മുകളിലുള്ളവര്‍ക്കുമാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നത്.
നേരത്തെ പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സെന്‍ട്രല്‍ ഗവണ്മെന്റ് ഹെല്‍ത്ത് സര്‍വ്വീസ് കാര്‍ഡ് എന്നിവയായിരുന്നു 15 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും യാത്രാ രേഖകളായി കാണിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ രണ്ട് പ്രായ പരിധിക്കും ഇടയില്‍ ഉള്ളവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ സാധിക്കില്ല.
പാസ്പോര്‍ട്ടോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ ഉണ്ടെങ്കില്‍ ഇവര്‍ക്ക് രണ്ട് രാജ്യങ്ങളിലും സന്ദര്‍ശനം നടത്താന്‍ സാധിക്കും.