ന്യൂഡല്‍ഹി: നാവികസേനയ്ക്ക് ആയുധം വാങ്ങാന്‍ അനുമതി. 3000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നതിനാണ് പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയത്. 7000 കോടി രൂപമുടക്കി നാവികസേന വാങ്ങുന്ന രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കുന്നതിനായി ബ്രഹ്മോസ് മിസൈലുകള്‍, ടാങ്കുകള്‍ മുതലായ ആയുധങ്ങള്‍ സംഭരിക്കുന്നതിനായുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ സംഭരണ സമതി യോഗത്തിലാണ് തീരുമാനം. മിസൈലുകള്‍ കൂടാതെ ‘അര്ജ്ജുന്’ ടാങ്കുകള്‍, എആര്‍വി വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനും പ്രതിരോധ മന്ത്രാലയം അനുമതി നല്കി. ഇന്ത്യ-റഷ്യ സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗമേറിയ കപ്പല്‍വേധ ക്രൂസ് മിസൈലാണ്.