റിയാദ്: മുപ്പതുവര്‍ഷത്തോളമായി ശൗചാലയത്തില്‍ വെച്ച് ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന റസ്റ്റോറന്റ് അടച്ചു പൂട്ടി. സൗദി അറേബ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയാണ് മുനിസിപാലിറ്റി അധികൃതര്‍ അടച്ചു പൂട്ടിയത്.
റസ്റ്റോറന്റില്‍ അധികൃതര്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഇറച്ചിയും മറ്റ് ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള ചീസുള്പ്പെടെ ഇവിടെ നിന്നും പിടിച്ചെടുത്തെന്നാണ് സൗദി മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. എലികളെയുള്പ്പെടെ കണ്ടെത്തിയ റെസ്റ്റോറന്റ് വൃത്തിഹീനമായ നിലയിലായിരുന്നു.
സംഭവം ഹോട്ടലില്‍ സ്ഥിരമായി എത്തുന്നവരെയെല്ലാം നടുക്കിയിരിക്കുകയാണ്. ജനുവരിയില്‍ സമാനമായി ജിദ്ദയിലെ മറ്റൊരു ഹോട്ടലും അധികൃതര്‍ അടച്ചു പൂട്ടിയിരുന്നു. ഷവര്‍മയ്ക്ക് മുകളില്‍ എലിയിരിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് ഈ റസ്റ്റോറന്റ് അടച്ചു പൂട്ടിയത്.