മിമിക്രി കലാകാരന്മാരെ സാമ്പത്തികമായി സഹായിക്കുമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് നടന് സുരേഷ് ഗോപി. ഒറ്റക്കൊമ്പന് എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് മിമിക്രി കലാകാരന്മാരുടെ സംഘനക്ക് സുരേഷ് ഗോപി കൈമാറിയത്.
മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ഗോപി തുക കൈമാറിയത്. നിരവധി കലാകാരന്മാരാണ് താരത്തിന്റെ ഈ പ്രവര്‍ത്തിയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ടിനി ടോം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലര്‍ക്കുമിടയില്‍, പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന് ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയില്‍ അങ്ങയെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടന്…വലിയ നന്ദി’, എന്നാണ് ടിനി കുറിച്ചത്.
‘മാ’ സംഘടനയിലെ അംഗം കൂടിയായ ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ഗോപിയുടെ ചിത്രവും താരം ഫേസ്ബുക്കില്‍ പങ്കുവച്ചു.