അബുദാബി: കുടുംബവഴക്കിനെ തുടർന്നുണ്ടായ കശപിശയ്ക്കിടെ മരുമകളുടെ മർദ്ദനമേറ്റ് അബുദാബിയിൽ മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പോലീസിന്റെ അന്വേഷണം തുടരുകയാണ്.
ഇവർ താമസിച്ചിരുന്ന ീട്ടിൽ മകന്റെ ഭാര്യയുമായുണ്ടായ തർക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസിൽ റൂബിയുടെ മകൻ സഞ്ജുവിന്റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ജനുവരിയിലായിരുന്നു സഞ്ജു മുഹമ്മദിന്റെയും ഷജനയുടേയും വിവാഹം. വിവാഹത്തിന് ശേഷമാണ് സഞ്ജു ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.