ദോഹ: മലയാളി ബാലിക ഖത്തറില്‍ മരിച്ചു. കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് ആരിഫിന്റെ മകള്‍ ഐസ മെഹ്രിഷ് (നാലു വയസ്സ്) ആണ് മരിച്ചത്. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്.
മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് ഐസയുടെ വീട്. മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടില്‍ വെച്ച് കളിക്കിടയില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ സിദ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.
also read: വരന് തലയില്‍ മുടിയില്ല, വിഗ്ഗ് വച്ച കാര്യം അറിഞ്ഞത് കല്യാണമണ്ഡപത്തില്‍ നിന്നും, ബോധം കെട്ട് വീണ് വധു
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ജീവനക്കാരനാണ് പിതാവ് ആരിഫ് അഹമ്മദ്. മാതാവ് മാജിദ. ഇവരുടെ ഏക മകളാണ് ഐസ മെഹ്രിഷ്. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.
ഐസ മെഹ്രിഷിന്റെ നിര്യാണത്തില്‍ കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം അറിയിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ കെ.ജി വിദ്യാര്‍ഥിനിയാണ് ഐസ മെഹ്രിഷ്.