ദുബായ്: സൗദിയില്‍ പ്രവാസി മലയാളിക്ക് ഭാഗ്യ ദേവത സമ്മാനിച്ചത് ഏഴ് കോടി രൂപ. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജെ ഐ ചാക്കോയ്ക്കാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. ഇന്നലെ രാവിലെ നടന്ന നറുക്കെടുപ്പില്‍ എടുത്ത 4960 നമ്പര്‍ ടിക്കറ്റിനാണ് ചാക്കോയ്ക്ക് സമ്മാനമടിച്ചത്.
താന്‍ വര്‍ഷങ്ങളായി ഈ നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നതായും ഈ ഒരു വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ചാക്കോ പറയുന്നു. ദുബായില്‍ താമസിക്കുന്ന മലയാളിയായ പുഷ്പരാജ് മണിയൂറിന് ബിഎം ഡബ്ലുവും തമിഴ്നാട് സ്വദേശി പെരിയ കറുപ്പന് ചെല്ലയ്യക്ക് ഫെഡറിക്കിന് റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിച്ചു.