ദുബായ്: കഴിഞ്ഞ ചെറിയ പെരുന്നാളിന് ദുബായിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളികളടക്കം 17 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഒമാനി പൗരനായ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയും 50,000 ദിര്‍ഹം പിഴയും ചുമത്തി. കൂടാതെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം ദിര്‍ഹം ( ഏകദേശം 37,20000 രൂപ ) വീതം ലഭിക്കും.
ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കു മരവിപ്പിച്ചതായും ശിക്ഷാകാലവധിക്കു ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നുമാണ് കോടതി വിധി.
ഒമാനില്‍ നിന്ന് വരികയായിരുന്ന ബസ് ജൂണ്‍ ആറിനാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. 30യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ മരിച്ച 17 പേരില്‍ എട്ടു മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേര് സംഭവസ്ഥലത്തും രണ്ടുപേര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്.