അബുദാബി: യുഎഇയില്‍ വന്‍ തീ പിടുത്തം. യുഎഇയിലെ പ്രമുഖ നഗരമായ ഷാര്‍ജയിലാണ് 12 ഗോഡൗണുകള്‍ കത്തിനശിച്ചത്. തിങ്കളാഴ്ച ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏര്യ അഞ്ചിലായിരുന്നു വന്‍ തീപിടിത്തം ഉണ്ടായത്. വെല്‍ഡിംഗ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നാണ് നിഗമനം.
അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. അതേസമയം തീപിടിത്തത്തിന്റെ കാര്യം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം ഉണ്ടായേക്കും.