തിരുവനന്തപുരം: രാജ്യത്തെ പ്രായം കുറഞ്ഞ മേയറായ ആര്യാ രാജേന്ദ്രന്റേയും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയായ കെ എം സച്ചിന്‍ദേവിന്റേയും വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും. തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് വിവാഹ ചടങ്ങ്.
വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും. ബാലുശ്ശേരി എംഎല്‍എയാണ് സച്ചിന്‍ദേവ്. മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.ബാലസംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതു മുതലുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തുന്നത്.
also read: ന്യൂനമര്‍ദം, കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.
ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിന് ജയിച്ചത്. ഓള് സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.