തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായി നില്ക്കുന്ന ന്യൂനമര്‍ദ്ദവും ഗുജറാത്ത് കേരളാ തീരത്തെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ തുടരാന്‍ കാരണം.
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. തൃശൂര്‍, മലപ്പുറം,കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കൂടുതല്‍ ശക്തമാകുക.
also read:ഫുട്പാത്തിൽ ഉറങ്ങാൻ ഇടം നൽകിയില്ല; സ്ത്രീയെ ആക്രമിച്ച് കൊല്ലാൻ ശ്രമം;യുവാവിനെ പോലീസ് പിടികൂടി
നാളെയോടെ മഴ വീണ്ടും കനക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ടാണ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. മധ്യ, വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.