നെയ്യാറ്റിന്‍കര: മാതാപിതാക്കള്‍ ജീവനൊടുക്കിയതോടെ ആരോരുമില്ലാതെ തനിച്ചായ പാല്‍മണം മാറാത്ത കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര കവളാകുളത്താണ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ആറയൂര്‍ സ്വദേശി ഷിജു സ്റ്റീഫനെയും (45), കാരോട് മാറാടി സ്വദേശി പ്രമീളയെയും (37) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയിലായിരുന്നു. ഇതോടെ 20 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് അനാഥയായത്.
മിനിയാന്നു വൈകിട്ട് ആറരയോടെയാണ് ഇവര്‍ ജീവനൊടുക്കിയത്. ഏതാണ്ട് രണ്ടര വര്‍ഷത്തോളമായി ഷിജു സ്റ്റീഫനും പ്രമീളയും ഒരുമിച്ചാണ് താമസം. കവളാകുളത്ത് താമസത്തിന് എത്തിയിട്ട് ഏഴര മാസത്തോളമായി. ഷിജുവിനു വേറെ ഭാര്യയും കുട്ടികളുമുണ്ട്.
പ്രമീളയും വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഷിജു സ്റ്റീഫനെ നിലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഷിജു കിടന്നതിനു മുകളിലായി പ്രമീളയുടെ മൃതദേഹം തൂങ്ങി മരിച്ച നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.
ആറയൂരിലാണ് ഷിജുവിനെ സംസ്കരിച്ചത്. പ്രമീളയെ പാറശാല വൈദ്യുതി ശ്മശാനത്തിലും. രണ്ടര വര്‍ഷത്തോളമായി ഒരുമിച്ചാണ് താമസിച്ചിരുന്നതെങ്കിലും നിയമപരമായി ഇവര്‍ വിവാഹം കഴിച്ചിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ശിശു ക്ഷേമ സമിതി ഏറ്റെടുത്തത്.
ഷിജു സ്റ്റീഫന്റെയോ പ്രമീളയുടെയോ ബന്ധുക്കള്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയാറായാല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അതേക്കുറിച്ച് വിശദമായി പഠിച്ച ശേഷം ഒരുപക്ഷേ അനുവദിച്ചേക്കും. ഷിജുവും പ്രമീളയും ജീവനൊടുക്കിയതിനെ തുടര്‍ന്ന് അനാഥമായ കുഞ്ഞിനെ നഗരസഭ കൗണ്‍സിലര്‍മാരായ കെ.കെ. ഷിബുവും സൗമ്യയും ചേര്‍ന്നാണ് എസ്എടി ആശുപത്രിയിലും അവിടെ നിന്ന് രാത്രി പന്ത്രണ്ടരയോടെ ശിശു ക്ഷേമ സമിതിയിലും എത്തിച്ചത്.