തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന് ഓക്സിജന്‍ സിലിണ്ടറുകള്‍ നല്കി അഗ്നിശമന സേന. വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് ശേഖരിച്ച പ്രവര്‍ത്തന യോഗ്യമായ 800 സിലിണ്ടറുകളാണ് സംസ്ഥാനത്തിനായി സേന തയ്യാറാക്കിയിട്ടുള്ളത്.
ആദ്യഘട്ടമായി മെഡിക്കല്‍ ഓക്സിജന്‍ നിറച്ച 25 സിലിണ്ടറുകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറി. 1000 -1500 ലീറ്റര്‍ ഓക്സിജന്‍ സംഭരണ ശേഷിയാണ് ഓരോ സിലിണ്ടറുകളിലും ഉള്ളത്.
ജില്ലാ ആരോഗ്യവകുപ്പിന് ആകെ 75 സിലിണ്ടറുകള്‍ കൈമാറും. കലക്ടറുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു പണം ഉപയോഗിച്ചാണ് സിലിണ്ടറുകള്‍ നിറയ്ക്കുന്നത്. വയനാട് ജില്ലയിലും 20 സിലിണ്ടറുകള്‍ നല്കി.
ഓക്സിജന്‍ നിറച്ച് ലഭിക്കുന്ന മുറയ്ക്ക് സിലിണ്ടറുകള്‍ വരും ദിവസങ്ങളില്‍ സിലിണ്ടറുകള്‍ കൈമാറും. കൊവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഫയര്‍ഫോഴ്സ് എല്ലാവിധ സേവനങ്ങളുമായി ഒപ്പമുണ്ടാകുമെന്നു മേധാവി ബി സന്ധ്യ പറഞ്ഞു.