തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാന നഗരത്തില്‍ വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡില്‍ ഇന്നലെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ ഫോര്‍ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്.
മഫ്തിയില്‍ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച ഗുണ്ടാസംഘം കാറില്‍ രക്ഷപ്പെടുന്നതിന് ഇടയിലാണ് പോലീസ് ജീപ്പും ആക്രമിച്ചത്. ജീപ്പ് ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാനായിരുന്നു ഗുണ്ടാസംഘത്തിന്റെ ശ്രമം. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് നിസാര പരുക്കേറ്റിരുന്നു.
ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓടിക്കൂടിയ നാട്ടുകാരും ഫോര്‍ട് പോലീസും ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ഗുണ്ടകളെ പിടികൂടി. ആല്‍ത്തറ വിനീഷ് വധക്കേസ് പ്രതി ചന്ദ്രബോസ്, രഞ്ജിത്ത് വധക്കേസ് പ്രതി ദീപക്ക് എന്ന ഫിറോസ്, വിഷ്ണു എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച വൈകീട്ട് 6.30 ഓടെ തമ്പാനൂര്‍ എസ്.എസ്.കോവില്‍ റോഡിലായിരുന്നു സംഭവം. ഡിസംബര്‍ 12-ന് കമലേശ്വരത്ത് വീടാക്രമിച്ച കേസിലെ പ്രതികള്‍ തമ്പാനൂരില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് പോലീസ് മഫ്ത്തിയില്‍ എത്തിയത്. അതേസമയം, പിടിയിലായ ഗുണ്ടകള്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.