തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി യുവതിയെ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം കുന്നത്തുകാല്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അജേഷ് ആണ് യുവതിയെ മര്‍ദ്ദിച്ചത്. ദീപയെന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്.
തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി. നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് മതിലില്‍ പോസ്റ്റര്‍ പതിക്കുന്നത് ദീപ വിലക്കിയിരുന്നു. ഇതേതുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ദീപയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ദീപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിലാണ് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.