നെടുമങ്ങാട്: പ്രണയിച്ച് വിവാഹം കഴിച്ച ശേഷം പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവ് അറസ്റ്റില്‍. കരകുളം നിലമി രാജേഷ് ഭവനില്‍ രാജേഷ് (30)നെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴു വര്‍ഷം മുന്‍പാണ് അരുവിക്കര വടക്കേമല സ്വദേശിനിയെ ഇയാള്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ശേഷം, പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടുകയായിരുന്നു. രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ ഇയാള്‍ ഭാര്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
നാല് ദിവസം മുമ്പാണ് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായി ഇയാള്‍ ഒളിച്ചോടിയത്. സ്ത്രീ പീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് രാജഷിന്റെ പേരില്‍ കേസ്സെടുത്തിട്ടുള്ളത്. വെമ്പായം സ്വദേശിനിയായ കാമുകിയും കേസില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു.
ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ച് മുക്കംപാലമൂട്ടിലെ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി വട്ടപ്പാറ കണക്കോട്ട് വീട് വാടകയ്ക്ക് എടുത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു രാജേഷ്.
അതേസമയം, കഴിഞ്ഞ മാസമാണ് തളിപ്പറമ്പില്‍ ഒരു കുട്ടിയുള്ള യുവതി മൂന്ന് മക്കളുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. മയ്യില്‍ ഒറപ്പൊടി സ്വദേശിയായ കാമുകനോടൊപ്പമാണ് യുവതി മുങ്ങിയത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കാമുകനോടൊപ്പം കസ്റ്റഡിയിലെടുത്ത യുവതി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കാമുകനോടൊപ്പം തന്നെ പോയി.
മയ്യിലിലെ സഹകരണ സൊസൈറ്റി ജീവനക്കാരിയാണ് യുവതി. കുറുമാത്തൂര്‍ കടവിലെ വീട്ടില്‍ നിന്നും സൊസൈറ്റിയിലേക്കെന്നപോലെ പോയ യുവതി കാമുകന്റെ വീട്ടിലാണ് എത്തിയത്. വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കള്‍ എത്രതന്നെ താണുകേണു പറഞ്ഞിട്ടും തന്റെ തീരുമാനം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല.