പന്തളം : സമൂഹമാധ്യമങ്ങളിലൂടെ അയ്യപ്പസ്വാമിയുടെ വിഗ്രഹത്തെ അവഹേളിച്ചയാളിനെതിരേ പ്രതിഷേധവുമായി അയ്യപ്പസേവാസമാജം. വിഗ്രഹത്തെ അവഹേളിച്ചയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പസേവാസമാജം പന്തളത്ത് പ്രതിഷേധയോഗവും പന്തംകൊളുത്തി പ്രകടനവും നടത്തി.
മണികണ്ഠനാല്‍ത്തറയില്‍ നിന്നാരംഭിച്ച പ്രകടനം പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അയ്യപ്പസ്വാമിയുടെ വിഗ്രഹത്തെ അവഹേളിച്ചത്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അയ്യപ്പസേവാസമാജം ആവശ്യപ്പെട്ടു.
അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി അക്കീരമന്‍ കാളിദാസന് ഭട്ടതിരി, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, സംസ്ഥാന സെക്രട്ടറിമാരായ രവി കൂനങ്കര, ഇലന്തൂര്‍ ഹരിദാസ്, ജില്ലാ സെക്രട്ടറി ജയന് ചെറുവള്ളില്‍, ജില്ലാ രക്ഷാധികാരി പി.ചന്ദ്രശേഖപിള്ള എന്നിവര്‍ പ്രസംഗിച്ചു. പ്രകടനം പന്തളം കവല ചുറ്റി നവരാത്രിമണ്ഡപത്തിനു മുന്‍വശം സമാപിച്ചു.