ആറന്മുള: ചേര്‍ത്തല പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അപൂര്‍വ്വമായൊരു ചടങ്ങ് അരങ്ങേറി. 80 വയസ് പിന്നിട്ട അച്ഛന് മക്കള്‍ ചോറൂണ് നടത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ഷേത്ര നടയില്‍ അപൂര്‍വ്വ ചടങ്ങ് അരങ്ങേറിയത്. ചേര്‍ത്തല വാരനാട് ശബരിപ്പാടത്ത് രവീന്ദ്രനാഥന്‍ നായരുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേര്‍ന്ന വഴിപാട് ആണ് ഇതൊടെ നിറവേറിയത്.
രവീന്ദ്രനാഥിന്റെ അച്ഛന് 83 വര്‍ഷം മുന്‍പ് നേര്‍ന്ന വഴിപാടായിരുന്നു മകനെ പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ കൊണ്ടുവന്ന് ചോറൂണ് നടത്തിക്കാമെന്നത്. എന്നാല്‍ അത് നടന്നില്ല. ഇതറിഞ്ഞതോടെ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാമായി എത്തി വഴിപാട് പൂര്‍ത്തിയാക്കുകയായിരുന്നു. ചോറൂണിന് കര്‍ക്കടക മാസത്തിന് മുന്‍പുള്ള നല്ല മൂഹുര്‍ത്തമായിരുന്നു തിങ്കളാഴ്ച.