പത്തനംതിട്ട: കെഎസ്ആര്‍ടിസി നിലയ്ക്കല്‍ പമ്പ വരെയുള്ള നിരക്കില്‍ മാറ്റമില്ല. ഇതു സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയില്‍ 21 ന് പരിഗണിക്കുന്നതിനാലാണ് നിലവിലെ സ്ഥിതിയില്‍ മാറ്റമില്ലാത്തതെന്ന് മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. ഇതുസംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ദേവസ്വം കമീഷണര്‍, കെഎസ്ആര്‍ടിസി സിഎംഡി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കോടതിവിധി മാനിച്ചുള്ള നടപടിയാകും കെഎസ്ആര്‍ടിസി സ്വീകരിക്കുക.
മറ്റു സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രം അനുവദിക്കുകയും അവിടെനിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തുമെന്നുമാണ് ശബരിമല ഉന്നതാധികാര സമിതി തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ ദൂരസ്ഥലങ്ങളില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളും നിലയ്ക്കലില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരും. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണം.
കഴിഞ്ഞ സീസണില്‍ 30 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ 40 രൂപയാണ്. മറ്റു സ്ഥലങ്ങളില്‍നിന്ന് വരുന്ന ബസുകളില്‍ പമ്പയിലേക്ക് ടിക്കറ്റെടുത്തവരില്‍നിന്ന് വീണ്ടും നിലയ്ക്കല്‍പമ്പ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയുണ്ട്. ഇത് അന്വേഷിച്ച് നടപടി സ്വീകരിക്കും. കെഎസ്ആര്‍ടിസി ആരോടും വിവേചനം കാണിക്കില്ലെന്ന് മന്ത്രി പറഞ്ഞു.