പൊന്നാനി: ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് ഇനിമുതല്‍ പ്രാദേശിക ഭരണസമിതികളുടെ അനുവാദം മതിയെന്ന് ഉത്തരവ് പുറപ്പെടുവിച്ച പിണറായി സര്‍ക്കാറിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ പൊന്നാനി. മുഖ്യമന്ത്രിക്ക് ഇമെയിലിലൂടെയാണ് മുഹമ്മദ് ഖാസിം കോയ അഭിനന്ദനം അറിയിച്ചത്.
സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് ഇനിമുതല്‍ പ്രാദേശിക ഭരണസമിതികളുടെ അനുവാദം മതിയാകും. നേരത്തെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ അനുമതി പത്രം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനലായങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും നല്‍കുമായിരുന്നുള്ളു.
പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കിക്കൊണ്ട് തീരുമാനമെടുക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കും.
ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും ആവശ്യമായ തീരുമാനങ്ങള്‍ക്കായി കലക്ടറേറ്റിനെ ആശ്രയിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രാദേശികമായി തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സാഹചര്യമാണ് ഉണ്ടാവുന്നത്. 200 sq/m. ആരാധാലയം എടുക്കുന്നതില്‍ സത്യവാങ് മൂലം മാത്രം മതി, അഞ്ചു ദിവസം കൊണ്ട് പണിതുടങ്ങാം.
ഈ ഉത്തരവിലൂടെ പിണറായി സര്‍ക്കാറിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ന്യുനപക്ഷ വകുപ്പ് മുഖ്യമന്ത്രിയുടെ കരങ്ങളില്‍ ഭദ്രമാണെന്നും നന്മ ചെയ്യുന്ന നല്ലൊരു മാതൃകാസര്ക്കാരിനെ കേരള ജനത ഒറ്റകെട്ടായി അഭിനന്ദിക്കുകയാണ് വേണ്ടതെന്നും വിഷയത്തില്‍ മുഹമ്മദ് ഖാസിം കോയ പ്രതികരിച്ചു.