കോഴിക്കോട്: പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും ജനങ്ങള്‍ക്ക് ആത്മവിശ്വാസവുമായി കലക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളം വന്‍ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ തികച്ചും പോസിറ്റീവായി കാര്യങ്ങള്‍ കണ്ട് നാട്ടുകാരെ സാന്ത്വനിപ്പിക്കുകയാണ് ബ്രോ.
ഡെപ്യൂട്ടി സെക്രട്ടറിയായ പ്രശാന്ത് നായരെ വിളിച്ച് പലരും വിഷമങ്ങളും ആശങ്കകളും അറിയിക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം ഒപ്പമുണ്ട്. സമാധാനമായിരിക്കൂവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിക്കുന്നു.
കലക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
‘ഒറീഷ സംസ്ഥാനം എല്ലാ വര്‍ഷവും ഇതും ഇതിലധികവും മഴയും വെള്ളവും കണ്ടിട്ടുള്ള ടീംസ് ആണ്. ഒഡീഷ മുഖ്യമന്ത്രി നമ്മുടെ മുഖ്യമന്ത്രിയോട് സംസാരിക്കുകയും വേണ്ട സഹായം ഉറപ്പ് നല്‍കുകയും ചെയ്തു. അഞ്ച് യൂണിറ്റ് ഒഡിആര്‍എഎഫ് ഉടന്‍ വരും.’
രണ്ടാമത്തെ കുറിപ്പ്.
‘മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഡെസ്പായി വിളിക്കുന്നതിന്റെ വികാരം മനസ്സിലാവുന്നു, പക്ഷേ ദയവായി അത് ചെയ്യരുത്. കോര്‍ഡിനേഷന്‍ മുഴുവന്‍ ഒരു സ്ക്രീന്‍ പൊട്ടിയ ഐഫോണിലാണ് ഭായ്. വാട്സാപ്പും, ഫേസ്ബുക്കും, മെസേജും. ഓരോ തവണ കോള്‍ വരുമ്ബോഴും ഡാറ്റ പോകും. ക്യാന്‍സല്‍ ചെയ്താലും വീണ്ടും വീണ്ടും വിളിക്കുന്നത് എന്ത് ദ്രാവിഡാണ്. വിളിക്കാനുള്ള നമ്ബര്‍ താഴെയുണ്ട്. നമ്മുടെ കോള്‍ സെന്റര്‍. കുറേ നല്ല മനസ്സുക്കളുണ്ട് കൂടെ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം ഒപ്പമുണ്ട്. സമാധാനമായിരിക്കൂ.’
കുമരകത്ത് നിന്നും ബോള്‍ഗാട്ടിയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ അയയ്ക്കുന്ന കാര്യവും അദ്ദേഹം തന്റെ പോസ്റ്റിലൂടെ അറിയിക്കുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ചിത്രമിട്ട ശേഷം അവരുടെ സമര്‍പ്പണ ബോധം പോലെ കാര്യങ്ങള്‍ എത്ര കുഴഞ്ഞുമറിഞ്ഞതായാലും ഊരിയെടുത്തല്ലേ പറ്റൂവെന്നും പ്രശാന്ത് നായര്‍ ചോദിക്കുന്നു.