കോട്ടയം: ജില്ലയില്‍ ഏകദേശം 35,000 പേര് ഈ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടു ചെയ്തേക്കും. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പ്രാഥമിക കണക്കെടുപ്പു നടത്തി. കൊവിഡ് ബാധിച്ചു വീടുകളിലും ആശുപത്രികളിലും കഴിയുന്നവര്‍, സമ്പര്‍ക്കം മൂലം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണു തെരഞ്ഞെടുപ്പ് കമ്മീഷന് തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്.
വോട്ടെടുപ്പിനു തലേന്ന് 3 മണി വരെ ക്വാറന്റീനില്‍ ഉള്ളവര്‍ക്കു തപാല്‍ വോട്ടിന് അപേക്ഷിക്കാം. കൊവിഡ് പോസിറ്റീവ് ആയവര്‍, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ക്വാറന്റീനില്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് അര്‍ഹത. സ്വയം ക്വാറന്റീനില്‍ ഉള്ളവര്‍ക്ക് അര്‍ഹതയില്ല, കൊവിഡ് പോസിറ്റീവ് ആയവരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും. അപ്പോള്‍ അപേക്ഷ നല്കിയാല് മതി.
വോട്ടെടുപ്പിന് തലേന്ന് 3 മണിക്കു ശേഷം കൊവിഡ് പോസിറ്റീവോ നിരീക്ഷണത്തിലോ ആകുന്നവര്‍ക്ക് പോളിങ് ദിനത്തില്‍ ബൂത്തില്‍ വോട്ടു ചെയ്യാം, സ്വന്തം വാഹനത്തിലോ ആംബുലന്‍സിലോ ബൂത്തില്‍ എത്തണം. ചെലവു സ്വയം വഹിക്കണം. പിപിഇ കിറ്റ്, മാസ്ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. ഇതുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമായിരുന്നു തപാല്‍ വോട്ട് സൗകര്യം ഉണ്ടായിരുന്നത്. കൊവിഡ് സാഹചര്യത്തിലാണ് ഈ സൗകര്യം വിപുലീകരിച്ചത