കൊല്ലം: വാക്സിന് ചലഞ്ചിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊല്ലം ജില്ലാപഞ്ചായത്ത് ഒരുകോടിരൂപ നല്കി. സ്വരാജ് ട്രോഫി, ആര്‍ദ്രകേരളം തുടങ്ങി വിവിധയിനങ്ങളില്‍ ജില്ലാപഞ്ചായത്തിന് ലഭിച്ച അവാര്‍ഡ് തുകയില്‍ നിന്നാണ് ഒരുകോടിരൂപ നല്‍കുന്നത്.
18-നും 45-നുമിടയില്‍ പ്രായമുള്ളവര്‍ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്തുണയര്‍പ്പിച്ചാണ് തുക നല്‍കിയത്. പ്രസിഡന്റ് സാം കെ ഡാനിയേലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര ജില്ലാപഞ്ചായത്ത് യോഗത്തിലാണ് തുക നല്കാന് തീരുമാനിച്ചത്.
കളക്ടര്‍ ബി അബ്ദുള്‍ നാസറിന് പ്രസിഡന്റ് സാം കെ ഡാനിയേല്‍ ചെക്ക് കൈമാറി. സെക്രട്ടറി കെ പ്രസാദ്, വൈസ് പ്രസിഡന്റ് അനില്‍ എസ് കല്ലേലിഭാഗം, എന്‍എസ് പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.