കാസര്‍കോട്: കാസര്‍കോട് പടന്നക്കാടില്‍ വീട്ടമ്മയുടെ ആറു മണിക്കൂറത്തെ പരിശ്രമത്തിനൊടുവില്‍ വളര്‍ത്തുനായിക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പടന്നക്കാട് നമ്ബ്യാര്‍ക്കല്‍ ചേടിക്കമ്ബനിക്കു സമീപത്താണ് സംഭവം. മണ്ണിടിഞ്ഞ് വീണ് അതിനകത്തുപെട്ടുപോയ നാലു നായക്കളാണ് വീട്ടമ്മയുടെ നേതൃത്വത്തില്‍ പുറത്തെടുത്തത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് പടന്നക്കാട് സൂസിയുടെ വീടിനു പിന്‍ഭാഗത്തുള്ള പട്ടിക്കൂടിനും കോഴിക്കോടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണത്. സംഭവം അറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി മണ്ണുനീക്കി കോഴിക്കൂടും കോഴികളെയും ജീവനോടെ പുറത്തെടുത്തെങ്കിലും ചെളിയില്‍ പൂണ്ട പട്ടികൂട് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഏറെ നേരം ഫയര്‍ഫോഴ്സും ജെസിബിയും മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല്.
തുടര്‍ന്ന് വീട്ടമ്മയും മകന് നവീനും സുഹൃത്ത് അമിത്തിനും ഭര്‍ത്താവ് കണ്ണനും ചേര്‍ന്ന് മണ്ണ് നീക്കാന്‍ ശ്രമം ആരംഭിച്ചത്. മണ്‍വെട്ടി ഉപയോഗിച്ച് ആറു മണിക്കൂറത്തെ ശ്രമത്തിനൊടുവില്‍ ആദ്യത്തെ കൂട്ടിലുണ്ടായിരുന്ന മൂന്നു പട്ടികളും പുറത്തെടുത്തു. തുടര്‍ന്നുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കൂട്ടിലുണ്ടായ വളര്‍ത്തു നായയെയും പുറത്തെടുത്തു.