കാസര്‍ഗോഡ്: റാഗിങ്ങിന്റെ പേരില്‍ സീത്താങ്കോളി മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റത് കീഴൂര്‍ സ്വദേശി ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി അബ്ദുള്ളയ്ക്കാണ്.
ഈ കോളേജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ നാല് പേര് പ്രകോപനമൊന്നുമില്ലാതെ അബ്ദുള്ളയെ മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് മൂക്കിന് സാരമായി പരിക്കേറ്റു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.