കട്ടപ്പന: ഇടുക്കിയില്‍ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 58 വയസുകാരന് ശികഷ വിധിച്ച് കോടതി. 12 വര്‍ഷത്തെ കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കട്ടപ്പന കരുണാപുരം സ്വദേശി ഫിലിപ്പോസാണ് കുറ്റവാളി.
2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ സഹായത്തോടെ വീട്ടില്‍ എത്തിച്ച് ഫിലിപ്പോസ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസില്‍ രണ്ടാം പ്രതിയായിരുന്ന ഫിലിപ്പോസിന്റെ ഭാര്യയെ കോടതി വെറുതേ വിട്ടു.
പിഴ അടച്ചില്ലെങ്കില്‍ ഫിലിപ്പോസ് ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കണമെന്നും കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി വ്യക്തമാക്കി.