ഇടുക്കി: കൈക്കൂലി കേസില്‍ എഎസ്ഐക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനില്‍ എഎസ്ഐ ആയിരുന്ന എംവി ജോയിക്കാണ് ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ അരലക്ഷം രൂപ പിഴയും വിജിലന്‍സ് കോടതി വിധിച്ചു.
2011 ല്‍ നടന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 2011 ല്‍ ഒരു അടിപിടി കേസ് ഒത്തുതീര്‍പ്പാക്കുന്നത് ജോയ് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു കേസ്.
കേസില്‍ ജോയി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.