നെടുങ്കണ്ടം: ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശികളായ സജോമോന്‍, സോണി എന്നിവരാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം തൂവല്‍വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയ ഇവര്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തത്.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.