ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും തട്ടികൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ഓട്ടോ ഡ്രൈവര്‍ ശൃം മുഖന്‍ എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനി മറന്നുവെച്ച ഉച്ചഭക്ഷണം കൊടുക്കാനായി മാതാവ് എത്തിയപ്പോഴാണ് കുട്ടി സ്കൂളില്‍ എത്തിയിട്ടില്ലെന്ന വിവരം മനസിലായത്.
ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തേക്കടി തമിഴ്നാട് ടിഎന്‍ഇബി പരിസരത്ത് വച്ച് ഇവരെ കണ്ടെത്തിയത്. ജീവയും പെണ്‍കുട്ടിയും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നതായാണ് വണ്ടിപ്പെരിയാര്‍ പോലീസ് നല്കുന്ന വിവരം.
ഇവരെ സഹായിക്കാനായി എത്തിയ സുഹൃത്താണ് ഓട്ടോ ഡ്രൈവര്‍. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.