കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുെട പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്.
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെയേ സര്‍വീസ് ഉണ്ടാകുകയുള്ളു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പുതിയ ക്രമീകരണമേര്പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ജില്ലയില്‍ രോഗവ്യാപനം കുറവില്ലാതെ തുടരുകയാണ്. ജില്ലയില്‍ ഇന്നലെ 5287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.1012 പേര് രോഗ മുക്തി നേടി.