കൊച്ചി: ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പളളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സിആര്‍പിഎഫ് പളളിപ്പുറം ക്യാമ്പിനാകും പള്ളി ഏറ്റെടുക്കാനുള്ള ചുമതല.
സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെങ്കില്‍ അക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍പിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.കോടതിയുത്തരവ് എഎസ്ജി , സിആര്‍പിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പള്ളിയേറ്റെടുക്കുന്നതിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പെട്ടെന്ന് പള്ളി ഏറ്റെടുക്കാനുള്ള നീക്കം ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഈ ആവശ്യം കോടി തള്ളുകയായിരുന്നു. അതേസമയം, വിധി സ്റ്റേ ചെയ്യണമെന്ന് യാക്കോബായ സഭയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.