തിരുവനന്തപുരം: കാട്ടാക്കടയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്ക്ി തെരുവുനായ ആക്രമണം. കുട്ടികളടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. ആമച്ചൽ ബസ് സ്റ്റോപ്പിൽ നിന്നവരെയാണ് നായ കടിച്ചത്.
വെയിറ്റിങ് ഷെഡിൽ ബസ് കാത്ത് നിന്ന കുട്ടിയെയാണ് ആദ്യം നായ കടിച്ചത്. തൊട്ടുപിന്നാലെ ബസ് ഇറങ്ങി നടന്ന് പോയ കുട്ടിയെയും കുട്ടിയെ രക്ഷിക്കാനെത്തിയ മറ്റൊരാളെയും നായ ആക്രമിക്കുകയായിരുന്നു.
ഇവരെ മൂന്ന് പേരെയും പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാട്ടാക്കടയിലെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസവും തെരുവ് നായ ആക്രമണമുണ്ടായിരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.