അടിമാലി: ജീവരക്ഷാര്‍ത്ഥം തന്നെ ആക്രമിച്ച പുലിയെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്ന കര്‍ഷകനായ ഗോപാലന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്കാന് തീരുമാനം. മാങ്കുളത്ത് ചിക്കണംകുടിയില്‍ ഗോപാലന് രാഷ്ട്രീയ കിസാന്‍ മഹാ സംഘാണ് അവാര്‍ഡ് നല്‍കുന്നത്.
ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ആക്രമിക്കാന്‍ എത്തിയ പുലിയെ ഇല്ലാതാക്കിയ സംഭവത്തില്‍ ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. കൃഷിയിടത്തില്‍ വനംവകുപ്പ് നടത്തിയ പ്രാഥമിക തെളിവെടിപ്പിന് ശേഷമായിരുന്നു തീരുമാനം.
also read: ചക്രവാതച്ചുഴി; ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴ, മലയോര മേഖലയുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം
ഗോപാലന് ആത്മരക്ഷാര്‍ത്ഥമാണ് പുലിയെ ആക്രമിച്ചതെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. രണ്ട് കൈകള്‍ക്കും പരുക്കേറ്റ ഗോപാലന് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.