പത്തിരിപ്പാല: കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് അമ്പത്തിനാലുകാരന് ദാരുണാന്ത്യം. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സില്‍ ചീരാത്തൊടി ബാബുരാജാണ് മരിച്ചത്. കാര്‍ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ച് സാരമായ കേടുപറ്റിയിട്ടുണ്ട്.
കാര്‍ നിര്‍ത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയില്‍ പഴയലെക്കിടി സെക്കന്റ് വില്ലേജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ്സംഭവം. കോട്ടായിലെ ഭാര്യവീട്ടില്‍ പോയി വരികയായിരുന്നു ബാബുരാജ്.
വണ്ടിയില്‍ മകളും പേരക്കുട്ടിയും ഒത്തായിരുന്നു പാലപ്പുറം വീട്ടിലേക്ക് ഇവര്‍ മടങ്ങിയത്. ഇതിനിടെ ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബാബുരാജിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഒറ്റപ്പാലത്തും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുണിക്ക് ചാരിറ്റബിള്‍ ട്രാസ്റ്റിന്റെ കോര്‍ഡിനേറ്ററാണ് മരിച്ച ബാബുരാജ് . അച്ഛന് : വാസുദേവന്‍ . അമ്മ : ലക്ഷ്മിക്കുട്ടി (മുന്‍ പ്രാധാനാധ്യാപിക ഡിവി ജെ ബി എസ് വടക്കും മംഗലം) ഭാര്യ: പ്രീതാകുമാരി (അധ്യാപിക കെ എം എസ് ബി സ്കൂള്‍ ലെക്കിടി ) . മക്കള്‍: ഡോ. ശ്രുതിരാജ്, ശ്രാവണ്‍ രാജ് .