മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട യുവാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തു. മലപ്പുറം കാക്കത്തടം സ്വദേശി എപി അബ്ദുല്‍ ഹസീബ് (18)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഇയാള്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഫോണില്‍ വിളിച്ച് രാത്രി ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പെണ്‍കുട്ടി വീട്ടില്‍ നിന്നും ആരും കാണാതെ യുവാവിന്റെ കൂടെ ഇറങ്ങി വരികയായിരുന്നു. പെണ്‍കുട്ടിയുമായി കാറില്‍ നാടുവിടാനായിരുന്നു യുവാവിന്റെ പദ്ധതി.
വാഹനത്തില്‍ മുന്നോട്ട് പോകുന്നതിനിടെ പാത്തിക്കുഴി പാലത്തിന് സമീപം പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് മുന്നിലേക്ക് ഇവര്‍ ചെന്നെത്തുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ വേഗം കൂട്ടി കടന്നുകളയാന്‍ ശ്രമിക്കുന്നതനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞ് അപകടമുണ്ടായി.
also read- സ്പീക്കര്‍ എംബി രാജേഷ് മന്ത്രിസഭയിലേക്ക്, എഎന്‍ ഷംസീര്‍ എംഎല്‍എ സ്പീക്കറാകും
അപകടത്തില്‍ യുവാവും പെണ്‍കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് അബ്ദുല്‍ ഹസീബിനെ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഹസീബിനെ റിമാന്‍ഡ് ചെയ്തു.