തിരുവനന്തപുരം : സെപ്തംബർ നാലിനാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരാകുന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ തന്റെ പ്രീയപ്പെട്ടവരെ അഭിസംബോധന ചെയ്ത് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, നഗരസഭ കൗണ്‍സിലര്‍ക്കും ഭര്‍ത്താവിനും ദാരുണാന്ത്യം
കഴിയാവുന്നിടത്തോളം ആളുകളെ നേരിൽ കണ്ട് ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഈ കുറിപ്പ് ക്ഷണമായി സ്വീകരിക്കണമെന്ന് ആര്യ കുറിക്കുന്നു. വിവാഹത്തിന് തങ്ങൾ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും ഇതൊരു അഭ്യർത്ഥനയായി കണക്കാക്കണമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
സ്നേഹോപഹാരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആര്യ കുറിച്ചു. നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചു രംഗത്ത് വന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയരെ,
2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.
പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.
അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ , സച്ചിൻ