കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടുത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്.
ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നാണ് വിവരം. തീപിടുത്തത്തിൽ 10ഓളം സ്കൂട്ടറുകളാണ് കത്തിനശിച്ചത്. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.