കൊല്ലം: ബസ്സുകളില്‍ മോഷണം പതിവാക്കിയ സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ അറസ്റ്റില്‍. കൊല്ലത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആടിസി ബസില്‍ മോഷണം നടത്തിയതിന് പിന്നാലെയാണ് ഇരുവരും പിടിയിലായത്.
രാമേശ്വരം സ്വദേശികളായ മുത്തുമാരിയും മഹേശ്വരിയുമാണ് പൊലീസ് പിടിയിലായത്. യാത്രക്കാരിയായ യുവതിയുടെ പേഴ്സാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്.
ഇവര്‍ ബഹളം വച്ചതോടെ മോഷ്ടാക്കള്‍ ബസില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു. യാത്രക്കാര്‍ ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊട്ടാരക്കര പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയയിലാണ് പേഴ്സ് പ്രതികളുടെ കൈവശമുള്ളതായി കണ്ടെത്തിയത്.
ഇരുവരും ബസുകളില്‍ സ്ഥിരമായി മോഷണം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.