തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില തുടരുന്നു. രണ്ടുദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.
37,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വിപണിവില. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 35 രൂപ കുറഞ്ഞ് 4730 രൂപയിലെത്തി.
also read: ഭാര്യയെ കാണാനെത്തിയ സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്, കൊലപാതകം അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍
അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 63 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ്.