കോഴിക്കോട്: നിപ വൈറസ് പോരാളി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന വാര്‍ത്ത സന്തോഷം പകരുന്നതാണെന്ന് കെ കെ ശൈലജ ടീച്ചര്‍. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശൈലജ ടീച്ചര്‍ പറയുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശൈലജ ടീച്ചര്‍ സന്തോഷം അറിയിച്ചത്. റിതുലിനും, സിദ്ധാര്‍ത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നല്കുന്ന കാര്യമായിരിക്കുമെന്നും ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നുവെന്നും ശൈലജ കുറിച്ചു.
also read: കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ പേരില്‍ വ്യാജന്, പിടികൂടിയത് 365 വ്യാജ ടൂത്ത് പേസ്റ്റുകള്‍
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിന്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസില്‍ വേദനിക്കുന്നൊരോര്‍മയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളര്‍ത്തുന്നതില്‍ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.
റിതുലിനും, സിദ്ധാര്‍ത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നല്കുന്ന കാര്യമായിരിക്കും. ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.