മലപ്പുറം: ഭാര്യയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തിരൂർ സ്റ്റേഷനിലെ പോലീസ് ഓഫിസർ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ ഷൈലേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
വിമാനയാത്രയ്ക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി; വീണ്ടും വാർത്തകളിൽ നിറഞ്ഞ് കുവൈറ്റ് എയർവേയ്സ്
ഭാര്യ കിഴിശ്ശേരി സ്വദേശിനിയെ മർദിച്ചതുമായി ബന്ധപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. പരിക്കുകളോടെ യുവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.