കട്ടപ്പന: പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാർ ചുണ്ടൽ ഗാന്ധിഗ്രാം കോളനി സ്വദേശിയായ 34കാരൻ ബാലാജി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കട്ടപ്പനയിലാണ് സംഭവം നടന്നത്.
കെഎസ്ആർടിസിയുടെ പുത്തൻ സ്കാനിയ ബസിന്റെ ഉൾപ്പടെ ചില്ലുകൾ അർധരാത്രി തകർത്തു; 26കാരൻ പിടിയിൽ
വളം ഇറക്കുന്ന ലോറിയിൽ പണിക്കായി പോയ ബാലാജി ലോഡ്ജിലേക്ക് മടങ്ങുംവഴി ഇടുക്കി കവലയിൽ നിന്ന് പൊറോട്ട വാങ്ങി ലോറിയിലിരുന്ന് കഴിക്കുന്നതിനിടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു.
ഇതോടെ ശ്വാസതടസ്സം നേരിട്ട ബാലാജിയെ ഉടനടി സുഹൃത്തും ലോറിഡ്രൈവറും ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാന്തിയാണ് ബാലാജിയുടെ ഭാര്യ. മക്കൾ: അർജുൻ, അശ്വിൻ.