കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞാണ് അപകടം ഉണ്ടായത്. തുടർന്ന് പരിപാടി നിർത്തിവച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി.
മുക്കത്ത് അറ്റകുറ്റപ്പണിക്കിടെ മാളിന്റെ റൂഫ് തകർന്ന് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പരിപാടിക്കെത്തിയതിനാൽ ബീച്ചിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് പോലും ബിച്ചിലെത്തിയവരുടെ തിരക്ക് പ്രതികൂലമായതോടെ പോലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. കൂടാതെ, കടകളും അടപ്പിച്ചു. ബീച്ചിന് മുന്നിലെ റോഡിൽ വാഹനങ്ങൾ തടഞ്ഞും കർശന നിയന്ത്രണം ഏർപ്പെടുത്തി.