കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൊച്ചിയിൽ നാവികൻ അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്റൂർ സ്വദേശിയായ 26കാരൻ ഹൻസ് രാജ് ആണ് അറസ്റ്റിലായത്. സമീപവാസിയായ പതിനേഴുകാരിയാണ് ഹൻസ് രാജിന്റെ ഇരയായത്. പെൺകുട്ടി എട്ടു മാസം ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്.
മാരക മയക്കുമരുന്ന് എംഡിഎംഎയുമായി ട്രാൻസ്ജെൻഡർ മോഡലിങ് ആർട്ടിസ്റ്റ് കൊച്ചിയിൽ പിടിയിൽ
ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടിൽ പോയ സമയത്താണ് നാവിക ഉദ്യോഗസ്ഥനായ പ്രതി അയൽ വീട്ടിലുള്ള പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെയാണ് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നാവികനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആദ്യം പെൺകുട്ടിയുമായുള്ള ബന്ധം നിഷേധിച്ചെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 20 കാരിയായ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയ തക്കത്തിനാണ് ഇയാൾ പെൺകുട്ടിയെ വശത്താക്കി യത്.
പ്രസവത്തിന് പോയ ഭാര്യ തിരിച്ചെത്തിയതോടെ ഇയാൾ പെൺകുട്ടിയുമായുള്ള അടുപ്പം കുറച്ചിരുന്നു. ആറുമാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുമായാണ് നാകിൻ കൊച്ചിയിൽ താമസിച്ച് വന്നിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മറ്റ് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.