കോട്ടയം : കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കോട്ടയം മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ കുട്ടപ്പന്റെ മകനായ 36കാരൻ അരുൺകുമാർ ആണ് പോലീസിന്റെ പിടിയിലായത്.
ഗുഡ്സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിച്ചു, 50പേര്‍ക്ക് പരിക്ക്, നടുക്കുന്ന സംഭവം
ഇയാൾ സ്ഥിരമായി മദ്യപിച്ച് എത്തി ബഹളം ഉണ്ടാകുന്നത് പതിവാണെന്ന് സമീപ വാസികൾ പറയുന്നു. മദ്യപിക്കാൻ ഷാപ്പിൽ പോകുമ്പോൾ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോയിരുന്നുവെന്ന് പരാതിക്കാരിയായ അമ്മ പോലീസിൽ മൊഴിയിൽ നൽകി. സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് നടപടി സ്വീകരിച്ചു.
ഇത് കൂടാതെ ഇയാൾ വീട്ടിൽ ഇരുന്ന് മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ ആരോപിച്ചു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കാപ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായും ആരോപണം ഉണ്ട്. സംഭവത്തിൽ, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.