ചേർത്തല: ചേർത്തലയിൽ ഡോക്ടറെ വീടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെകൺസൾട്ടന്റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ എം കെ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 52 വയസായിരുന്നു.
പോലീസിനെ വട്ടം ചുറ്റിച്ച് മോഷണക്കേസ് പ്രതി; ഒടുവിൽ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ!
ചേർത്തലഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശമുള്ള വീട്ടിൽ വൈകിട്ട് 6.45 ഓടെയാണ് സംഭവം. വർഷങ്ങളായി ചേർത്തലയിൽ താമസിക്കുന്ന ഷാജിയുടെ സഹായത്തിന് ഒരു യുവതിയും മകളും സ്ഥിരമായി വരാറുണ്ടായിരുന്നു.
വൈകിട്ട് ഇവർ എത്തിയപ്പോഴാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അടുത്ത വീട്ടിൽ താമസിയ്ക്കുന്ന ഡോക്ടറുടെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം മോർച്ചറിയിലേയ്ക്ക് മാറ്റി. മരണത്തിൽ ദൂരൂഹതകൾ ഇല്ലെന്ന് പോലീസ് അറിയിച്ചു.