കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മൂന്നു ദിവസം മുമ്പാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.ഇന്നലെ രാത്രി വിനീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയിരുന്നു.
also read: ഒരു വീട്ടില്‍ രണ്ട് സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍, നാടിന് അഭിമാനമായി ‘ ജ്യോതിസ്
ഇത് അഴിച്ചുമാറ്റാനായി അഗ്നി രക്ഷാ സേന എത്തിയിരുന്നു. ഇവര്‍ക്കായി സെല്‍ തുറന്ന സമയം വിനീഷ് രക്ഷപ്പെട്ടതായാണ് വിവരം. നേരത്തെ റിമാന്‍ഡിലിരിക്കെ ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഏലംകുളം എളാട് സ്വദേശി ദൃശ്യയെ കഴിഞ്ഞ വര്‍ഷമാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സംഭവ ദിവസം തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതക ശേഷം ഓടി രക്ഷപ്പെട്ട പ്രതി വഴിയില്‍ കണ്ട ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ തന്ത്രപൂര്‍വ്വം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.