കോഴിക്കോട്: വടകരയില്‍ ശുചിമുറിയിലൂടെ ജയില്‍ ചാടിയ പ്രതി പൊലീസ് കസ്റ്റഡിയില്‍. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തല്‍ വീട്ടില്‍ എന്‍ ഫഹദ് ആണ് വടകര ജയില്‍ അധികൃതര്‍ക്ക് മുന്പില് കീഴടങ്ങിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 10-ന് വൈകുന്നേരം നാല് മണിയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്.
കഞ്ചാവ് കേസില്‍ എക്സൈസിന്റെ പിടിയിലായ പ്രതി ജയിലിലെ ശുചിമുറിയില്‍ നിന്നും വെന്റിലേറ്റര്‍ വഴി പുറത്ത് കടന്നത്. പഴയ ട്രഷറി കെട്ടിടം വഴിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നു ജൂണ്‍ ഏഴിന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്സ്സൈസ് പിടികൂടിയത്.
കാസര്‍ഗോട്ടെ ഭാര്യവീട്ടിലും താമരശ്ശേരിയിലും പൊലീസ് റെയിഡ് നടത്തിയിരുന്നു. സംബവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ പ്രതി ജയിലില്‍ കീഴടങ്ങി. കൊയിലാണ്ടി എസ് ഐ കെ ടി രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.